പോക്കിരി സൈമണിലെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണം

sunny

ണ്ണി വെയ്‌നെ നായകനാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി സൈമണിലെ ആദ്യ ഗാനം പുറത്തെത്തി.

യൂ ട്യൂബില്‍ മികച്ച പ്രതികരണമാണ് ഗാനത്തിന് കിട്ടിയിരിക്കുന്നത്. അടടാ അടീങ്കടാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്.

ബി കെ ഹരിനാരയണന്റെ വരികള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കാണ്.

പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് കെ.അമ്പാടിയാണ്. നെടുമുടി വേണു, ശരത് കുമാര്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് തുടങ്ങിയ വന്‍ താര നിരയും ചിത്രത്തിലുണ്ട്.

Top