അജുവും, നീരജും പാടിയഭിനയിച്ച ‘ലവകുശ’യിലെ ആദ്യ ഗാനമെത്തി

യുവതാരങ്ങളായ നീരജ് മാധവിനെയും, അജു വര്‍ഗീസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രം ലവകുശയിലെ ആദ്യ ഗാനം എത്തി.

അയ്യപ്പന്റമ്മ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് എത്തിയിരിക്കുന്നത്. അജു വര്‍ഗീസും നീരജ് മാധവും തന്നെ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് ഗോപി സുന്ദറാണ്. ഹരിനാരയണനും, ഗോപി സുന്ദറും, നീരജ് മാധവും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.

ചെന്നൈയില്‍ അഞ്ചു രാത്രികളിലായാണ് പാട്ടിന്റെ രംഗം ചിത്രീകരിച്ചത്. നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ലവകുശ. ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്.

ദീപ്തി സതിയാണ് നായികയായി എത്തുന്നത്. മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, ബാല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Top