തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻ.ഡി.എ യോഗം ഇന്ന് ചേരും

ട്ന : തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ബിഹാറിൽ നടക്കും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം, മുഖ്യമന്ത്രിയെയും തീരുമാനിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയെന്ന് നരേന്ദ്ര മോദി അടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ അവകാശവാദം ഉന്നയിക്കില്ലെന്നും എൻഡിഎ തീരുമാനിക്കട്ടേയെന്നുമാണ് നിതീഷ് കുമാറിന്‍റെ നിലപാട്. സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും.

പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ തീരുമാനിക്കുമെന്ന് നിതീഷ് കുമാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങള്‍ക്കിപ്പുറമാണ് നിതീഷ് കുമാര്‍ മൗനം വെടിഞ്ഞത്. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ല എന്നതാണ് നിതീഷിന്റെ നിലപാട്.

Top