ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

ട്ന ;ബീഹാറിൽ ആദ്യഘട്ട  വോട്ടെടുപ്പ് ആരംഭിച്ചു. എഴുപത്തൊന്നു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 1066 സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിൽ ആയിട്ടാണ് വോട്ടെടുപ്പ് നടത്തുക.കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. പോളിങ് ബൂത്തുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നടപടിക്രമങ്ങൾ. 71 സീറ്റിൽ ജെ.ഡി.യു. 35 മണ്ഡലങ്ങളിലും ബി.ജെ.പി. 29 ഇടത്തും ആർ.ജെ.ഡി. 42 സീറ്റുകളിലും കോൺഗ്രസ് 29 ഇടത്തുമാണ് മത്സരിക്കുന്നത്.

Top