പ്രേഷക ശ്രദ്ധ നേടി ‘ഒരു ജാതി ജാതകം’ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രമാകുന്ന ‘ഒരു ജാതി ജാതകം’ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. സ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസന്‍. വിനീതിനു ചുറ്റും ഒരു സംഘം സുന്ദരിമാര്‍. ആരൊക്കെയാണ് വിനീതിനു ചുറ്റിനുമുള്ള ആ സുന്ദരികള്‍. നിഖിലാ വിമല്‍, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ നായികമാര്‍.

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബാബു ആന്റണി മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ രാകേഷ് മണ്ടോടി. ഗാനങ്ങള്‍ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്‌മണ്യം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍. എഡിറ്റിങ് രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം ജോസഫ് നെല്ലിക്കല്‍. മേക്കപ്പ് ഷാജി പുല്‍പ്പള്ളി.കോസ്റ്റ്യും ഡിസൈന്‍ റാഫി കണ്ണാടിപ്പറമ്പ്. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ അനില്‍ ഏബ്രഹാം.ക്രിയേറ്റീവ് ഡയറക്ടര്‍ – മനു സെബാസ്റ്റ്യന്‍. കാസ്റ്റിങ് ഡയറക്ടര്‍ പ്രശാന്ത് പാട്യം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ സൈനുദ്ദീന്‍. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ്‌സ് നസീര്‍ കൂത്തുപറമ്പ്, അബിന്‍ എടവനക്കാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെമീജ് കൊയിലാണ്ടി. വര്‍ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

Top