‘ഹേയ് സിനാമിക’ ചിത്രത്തിലെ നായികമാരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഹേയ് സിനാമിക’. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് റിലീസ് തിയ്യതിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ‘ഹേയ് സിനാമിക’ എന്ന ചിത്രത്തിന്റെ ഫോട്ടോ ദുല്‍ഖര്‍ തന്നെയാണ് ഷെയര്‍ ചെയ്തത്. ഇപോഴിതാ ചിത്രത്തിലെ നായികമാരുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ്.

കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഹേയ് സിനാമിക’യ്ക്കുണ്ട്. ചിത്രം ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ‘ഹേയ് സിനാമിക’ നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് സിനിമ വൈകിയത്. ചെന്നൈ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Top