രവിതേജയുടെ പുതിയ ചിത്രം കില്ലാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

തെലുങ്ക് സൂപ്പർതാരം രവിതേജ നായകനായെത്തുന്ന ആക്ഷൻ ത്രില്ലർ കിലാടിയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. രമേശ് വർമ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം പെൻ സ്റ്റുഡിയോസ് ആൻഡ് എ സ്റ്റുഡിയോസിന്റെ ബാനറിൽ സത്യനാരായണ കോനേരു ആണ് നിർവഹിക്കുന്നത്. മീനാക്ഷി ചൗധരിയും അഭിനയത്രി ടു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഡിംപിളും ആണ് ചിത്രത്തിൽ എത്തുന്നത്.

മലയാള സിനിമയുടെ പ്രിയ ക്യാമറാമാൻ സുജിത് വാസുദേവാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് രാം ലക്ഷ്മൺ കൂട്ടുകെട്ടാണ്.

Top