‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: റാഫിയുടെ തിരക്കഥയില്‍ ഹിറ്റ് ചിത്രങ്ങള്‍ മാത്രം തന്നിട്ടുള്ള നാദിര്‍ഷയുടെ പടമെത്തുന്നു. മുബിന്‍ എം. റാഫി ആദ്യമായി നായകനായി എത്തുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും മുബിനൊപ്പം കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബാണ്.

നാദിര്‍ഷായുടെ ആറാമത്തെ ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’. റാഫിയുടെ മുന്‍ ചിത്രങ്ങള്‍ പോലെയല്ല ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ബൈജു സന്തോഷ്, സുധീര്‍ കരമന, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, അശ്വത്ത് ലാല്‍, വിശ്വജിത്ത്, സുധീര്‍, സമദ്, കലാഭവന്‍ ജിന്റോ, ഏലൂര്‍ ജോര്‍ജ്, കലാഭവന്‍ റഹ്‌മാന്‍, മാളവികാ മേനോന്‍, നേഹ സക്‌സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാജി കുമാര്‍ ആണ് ഛായാഗ്രാഹകന്‍. പ്രൊജക്ട് ഡിസൈനര്‍ – സൈലക്‌സ് എബ്രഹാം, സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ . എഡിറ്റര്‍ -ഷമീര്‍ മുഹമ്മദ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ഗാന രചന – ബി ഹരിനാരായണന്‍, സുഹൈല്‍ കോയ, കുന്‍വര്‍ ജുനേജ, ഷഹീറ നസീര്‍, കോസ്റ്റ്യൂം – അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈനര്‍ – സപ്ത റെക്കോര്‍ഡ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ദീപക് നാരായണ്‍, അസോസിയേറ്റ് ഡയറക്ടര്‍ – വിജീഷ് പിള്ള, സ്റ്റില്‍സ് – യൂനസ് കുന്തായി, വിതരണം തിയേറ്റര്‍ ഓഫ് ഫ്രെയിംസ്. വാര്‍ത്താപ്രചരണം – മഞ്ജു ഗോപിനാഥ്,

Top