നെൽസൺ ചിത്രം ‘ജയിലറിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജനികാന്തിനെ നായകനാക്കി നെൽസൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ജയിലറിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. രജനികാന്തിന്റെ 169ആമത് ചിത്രമാണിത്.

പതിവ് പോലെ സ്റ്റൈൽ മന്നൻ ഈ ചിത്രത്തിലും സ്റ്റൈൽ ഒട്ടും കുറച്ചിട്ടില്ല. സോൾട്ട് ആൻഡ് പേപ്പർ ലുക്കിലാണ് താരം എത്തുന്നത്. കൈകൾ പിന്നിൽ കെട്ടി ഗൗരവമായി നിൽക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രത്തിന്റെ നിർമാണം.

പേര് പോലെ തന്നെ ചിത്രത്തിൽ ജയിലറിന്റെ വേഷത്തിലാണ് രജനി എത്തുക. പ്രിയങ്കാ മോഹൻ, രമ്യാ കൃഷ്ണൻ എന്നിവർക്കൊപ്പം ഐശ്വര്യാ റായിയും പ്രധാന വേഷത്തിലുണ്ടാവുമെന്നാണ് സൂചന. ശിവകാർത്തികേയനും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Top