നയൻതാര നായികയായെത്തുന്ന നേട്രികണ്ണിനെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയായെത്തുന്ന നേട്രികണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കഴിഞ്ഞ വർഷം ഡിസംബറിൽ ചിത്രീകരണം തുടങ്ങിയ ചിത്രം സംവിധാനം ചെയ്യുന്നത് മിലിങ് റാവുവാണ്. റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ നയൻതാരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ചിത്രം നിർമ്മിക്കുന്നത്.

കാർത്തിക് ​ഗണേഷ് ആണ് ഛായാ​ഗ്രഹണം. ​ഗിരീഷാണ് സം​ഗീതം നൽകുന്നത്. എഡിറ്റിങ്ങ് ലോറൻസ് കിഷോർ. കൊറിയൻ ത്രില്ലറിന്റെ ഒഫീഷ്യൽ റീമേക്കായ ചിത്രത്തിൽ കാഴ്ച്ച തകരാറുള്ള പെൺകുട്ടിയായാണ് നയൻതാരയെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്രെയ്ൽ ലിപിയിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നതും.

മൂന്നാം കണ്ണ് എന്നാണ് നേട്രിക്കൺ എന്ന വാക്കിന്റെ അർഥം. 1981 പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിന്റെ പേരും നേട്രിക്കൺ എന്നായിരുന്നു. തന്റെ ചിത്രത്തിന് ഇതേ പേര് ഉപയോ​ഗിക്കാൻ സമ്മതം നൽകിയ രജനികാന്തിനും നിർമാതാക്കളായ കവിതാലയ പ്രൊഡക്ഷൻസിനും വിഘേനേശ് നേരത്തെ നന്ദി അറിയിച്ചിരുന്നു.

Top