ടൊവിനോ തോമസ് നായകനാകുന്ന ‘മായാനദി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ‘മായാനദി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്.

നഗര ജീവിതത്തിന്റെ സാമൂഹ്യ സാഹചര്യം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശ്യാംപുഷ്‌കരും, ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ മായാനദി ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ്.

തമിഴ് താരം ഹരീഷ് ഉത്തമനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Top