ഗുളികന്‍ തെയ്യത്തെ അവതരിപ്പിക്കുന്ന ‘ഗു’ എന്ന ഫാന്റസി ഹൊറര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന ‘ഗു’ എന്ന ഫാന്റസി ഹൊറര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ‘മാളികപ്പുറം’ എന്ന സിനിമയിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. കൂടാതെ വേറെയും നിരവധി കുട്ടികളും സിനിമയുടെ ഭാഗമാവുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ഏറെ ശ്രദ്ധേ നേടിയിരുന്നു.

തെയ്യം പ്രമേയമായെത്തുന്ന ചിത്രത്തില്‍ ഗുളികന്‍ തെയ്യത്തെയാണ് അവതരിപ്പിക്കുന്നത്. ഭയം നിഴലിക്കുന്ന കണ്ണുകളും ചുറ്റും പരന്ന ഇരുട്ടില്‍ പാടവരമ്പിലൂടെ നടന്നടുക്കുന്ന മന്ത്രമൂര്‍ത്തികളില്‍ പ്രധാനിയും സര്‍വ്വവ്യാപിയുമായ ഗുളികന്‍ തെയ്യംവുമാണ് പോസ്റ്ററില്‍. മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന കുടുംബത്തിലെ മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ മിന്നയായാണ് ദേവനന്ദ എത്തുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി അശ്വതി മനോഹരന്‍ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

നിരഞ്ജ് മണിയന്‍ പിള്ള രാജു, മണിയന്‍ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സംഗീതം: ജോനാഥന്‍ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവന്‍, എഡിറ്റിംഗ്: വിനയന്‍ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂര്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍: ദിവ്യാ ജോബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്.മുരുകന്‍, സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ്: എന്‍ ഹരികുമാര്‍, വിഎഫ്എക്‌സ്: കൊക്കനട്ട് ബഞ്ച്, സ്റ്റില്‍സ്: രാഹുല്‍ രാജ് ആര്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസൈന്‍സ്: സ്‌നേക്ക്പ്ലാന്റ്.

Top