സുരാജ് വെഞ്ഞാറമൂടും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെന്നുന്ന ‘ഗ്ര്‍ര്‍’ ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരാജ് വെഞ്ഞാറമൂടും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗ്ര്‍ര്‍’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത് പൃഥ്വിരാജ് സുകുമാരനാണ്. ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് പോസ്റ്റര്‍ പുറത്ത് വിട്ടത്. പൃഥ്വിരാജ് നായകനായെത്തിയ എസ്ര ഒരുക്കിയ ജെയ് കെ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.

ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൃഗശാലയുമായി ബന്ധപ്പെട്ട് കിടക്കുന്ന കഥയാണ് ചിത്രം പറയുന്നത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. എന്നാല്‍ സിനിമയിലെ മറ്റ് താരങ്ങള്‍ ആരൊക്കെ ആണെന്ന് വ്യക്തമല്ല.

Top