‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനെയാണ് പോസ്റ്ററില്‍ കാണുന്നത്. സാധാരണ അതാതു ചിത്രങ്ങളിലെ അഭിനേതാക്കളെയാണ് പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ ഇവിടെ ദുല്‍ഖര്‍ സല്‍മാനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ‘കുറുപ്പ്’ എന്ന ചിത്രത്തില്‍ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച് പ്രശംസ നേടിയിരുന്നതിനാലാണ്. ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഭിത്തിയില്‍ ഒട്ടിച്ചിരിക്കുകയാണ്. അതും സൂഷ്മതയോടെ ശ്രദ്ധിച്ചാല്‍ മാത്രമേ മനസ്സിലാകൂ. അതിന്റെ ഏറ്റവും മുകളിലായി മറ്റൊരു ചിത്രമായ ‘അജഗജാന്തര’ത്തിന്റെ പോസ്റ്ററും കാണാം. ഒരു ഭിത്തിയിലെ പടങ്ങളാണിത്.

ഈ സിനിമയുടെ കഥയില്‍ ‘കുറുപ്പ്’ എന്ന ചിത്രത്തിലെ ചിലഭാഗങ്ങള്‍ക്ക് ഏറെ ബന്ധമുണ്ട്. അതു തന്നെയാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റര്‍ പുറത്തുവിടാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുവാന്‍ കാരണവും. അബു സലിം സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മുന്‍ നിരയിലേക്കു കടക്കുന്നു. ഷാജി കൈലാസ് – ആനി ദമ്പതിമാരുടെ ഇളയ മകന്‍ റുബിന്‍ ഷാജി കൈലാസിനെ ആദ്യമായി രംഗത്തവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. ‘സൂര്യ ക്രിഷ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനോജ് വര്‍ഗീസ്, വൈഷ്ണവ്, സോണിയ മല്‍ഹാര്‍, ജോണി ആന്റെണി ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കര്‍ ഇനിയ ദിനേശ് പണിക്കര്‍, സാബു ഗുണ്ടു കാട്, സുന്ദര്‍ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ – വി. ആര്‍. ബാലഗോപാല്‍.ഗാനങ്ങള്‍ – ബി.കെ. ഹരിനാരായണന്‍. സംഗീതം – മെജോ ജോസഫ്. ആലാപനം. വിനീത് ശ്രീനിവാസന്‍, അഫ്സല്‍. ഛായാഗ്രഹണം -രജീഷ് രാമന്‍. എഡിറ്റിംഗ് – അഭിലാഷ് റാമചന്ദ്രന്‍. മേക്കപ്പ് -സന്തോഷ് വെണ്‍പകല്‍. നിശ്ചല ഛായാഗ്രഹണം – അജീഷ്. കോസ്റ്റ്യും ഡിസൈന്‍ – ബ്യൂസി ബേബി ജോണ്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – കൃഷ്ണകുമാര്‍. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് കുര്യന്‍ ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഹരികാട്ടാക്കട. പ്രൊജക്റ്റ് ഡിസൈന്‍ മുരുകന്‍ എസ്. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. വാഴൂര്‍ ജോസ്.

Top