സംവിധായകന്‍ ബാലയുടെ വണങ്കാന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

രുണ്‍ വിജയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ബാല ഒരുക്കുന്ന വണങ്കാന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍ വിജയ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. കൈകളില്‍ ഗണപതി വിഗ്രഹവും പെരിയാര്‍ വിഗ്രഹവും പിടിച്ച് ചെളിയില്‍ മുങ്ങി നില്‍ക്കുന്ന അരുണ്‍ വിജയ് ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്. തുടക്കത്തില്‍ നടന്‍ സൂര്യയെയാണ് ചിത്രത്തിനായിസംവിധായകന്‍ പരിഗണിച്ചത്. എന്നാല്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനാല്‍ സൂര്യ പ്രൊജക്റ്റില്‍ നിന്ന് പിന്മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് അരുണ്‍ വിജയ് ചിത്രത്തിലെത്തുകയായിരുന്നു. റോഷ്‌നി പ്രകാശാണ് ചിത്രത്തിലെ നായിക. ജി വി പ്രകാശിന്റെ സംഗീതത്തിന് വൈരമുത്ത് ആണ് വരികള്‍ രചിക്കുന്നത്. ഛായാഗ്രഹണം ആര്‍.ബി.ഗുരുദേവ്, ആക്ഷന്‍ കൊറിയോഗ്രഫിക്ക് സ്റ്റണ്ട് സില്‍വ, കലയ്ക്ക് ആര്‍.കെ.നാഗുരാജ്, എഡിറ്റിംഗിന് സതീഷ് സൂര്യ എന്നിവര്‍ ഉള്‍പ്പെടുന്നു. നടന്‍-സംവിധായകരായ സമുദ്രക്കനി, മിഷ്‌കിന്‍ എന്നിവരും വനംഗനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Top