പുതിയൊരു ക്യാമ്പസ് ചിത്രം കൂടി ‘താള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരു ചിത്രം കൂടി മലയാളത്തില്‍. ആന്‍സണ്‍ പോള്‍, ആരാധ്യ ആന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ‘താള്‍’ ആണ്‌
ചിത്രം. ക്യാമ്പസിലെ രണ്ട് കാലഘട്ടങ്ങള്‍ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി ഒരുങ്ങിയിരിക്കുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോര്‍ നിര്‍വഹിക്കുന്നു. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍, രഞ്ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്, സംഗീതം ബിജിബാല്‍, ലിറിക്സ് ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, സൗണ്ട് ഡിസൈന്‍ കരുണ്‍ പ്രസാദ്, വിസ്താ ഗ്രാഫിക്‌സ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, കല രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിച്ചു ഹൃദയ് മല്ല്യ, ഡിസൈന്‍: മാമി ജോ, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

Top