ശ്രീയ ശരണിന്റെ ഇതരഭാഷാ ചിത്രം ഗമനത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ന്ത്യൻ സിനിമയിലെ ഏതാണ്ട് എല്ലാ ഭാഷയിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് ശ്രീയ ശരൺ. തങ്ങളുടെ പ്രിയ നായികയുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ നിർമിക്കുന്ന ‘ഗമനം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് സുജാത റാവു ആണ്. ടൈറ്റിലും പോസ്റ്ററും ഒരു പക്വതയുള്ള ഫാമിലി ചിത്രത്തിനെയാണ് സൂചിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പുരോഗണിക്കുകയാണ്. ശ്രീയ ശരണിനെ കൂടാതെയുള്ള മറ്റു അഭിനേതാക്കളുടെ വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

 

Top