മെസിയില്ലാത്ത ആദ്യ ലാ ലിഗ സീസണ് ഇന്ന് തുടക്കം

മാഡ്രിഡ്: ലയണല്‍ മെസിയില്ലാത്ത ആദ്യ ലാലിഗ സീസണ് ഇന്ന് തുടക്കം. രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തില്‍ വലന്‍സിയ, ഗെറ്റഫയെ നേരിടും. മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമില്ലാത്ത ആദ്യ ലാ ലിഗ സീസണ്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മെസിയില്‍ കേന്ദ്രീകരിച്ച് കളിയൊരുക്കിയ ബാഴ്സയ്ക്ക് പുതിയ സീസണാണിത്.

അന്റോയിന്‍ ഗ്രീസ്മാന്‍, സെര്‍ജിയോ അഗ്യൂറോ, മെംഫിസ് ഡിപെ, കുടിഞ്ഞോ എന്നിവര്‍ എങ്ങനെ ഒത്തിണങ്ങുമെന്നതും പ്രധാനം. മുന്‍നിര താരങ്ങളുടെ പരിക്കില്‍ തുടക്കം പിഴയ്ക്കുമോയെന്ന ആശങ്കയിലാണ് റയല്‍ മാഡ്രിഡ്. ടോണി ക്രൂസ്, ഡാനി കാര്‍വഹാല്‍, കരീം ബെന്‍സെമ, ഫെര്‍ലന്‍ഡ് മെന്‍ഡി, ഈഡന്‍ ഹസാര്‍ഡ് എന്നിവര്‍ക്കെല്ലാം അലാവെസുമായുള്ള നാളത്തെ മത്സരം നഷ്ടമായേക്കും.

നിലവിലെ ചാംപ്യന്മാരായ അത്ലറ്റികോ മാഡ്രിഡും ബാഴ്സലോണയും മറ്റന്നാളാണ് കളത്തിലിറങ്ങുക. ബാഴ്സലോണ റയല്‍ സോസിദാദിനെയും അത്ലറ്റിക്കോ സെല്‍റ്റാ വിഗോയെയും നേരിടും.

 

Top