ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുടെ ആദ്യസംഘം ദോഹയില്‍

ദോഹ: ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുടെ ആദ്യ സംഘം വിദഗ്ധ ചികിത്സകള്‍ക്കായി തിങ്കളാഴ്ചയോടെ ദോഹയിലെത്തി. അമിരി എയര്‍ഫോഴ്‌സിന്റെ പ്രത്യേകം സജ്ജീകരിച്ച മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനത്തിലാണ് ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തില്‍നിന്ന് ദോഹയിലേക്ക് പറന്നത്. പരിക്കേറ്റ ഫലസ്തീനികളെ ആംബുലന്‍സില്‍ എത്തിച്ചായിരുന്നു വിമാനത്തില്‍ കയറ്റിയത്.

ഇവരെ സ്വീകരിക്കുന്നതും വിമാനത്തിലേക്ക് മാറ്റുന്നതുമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുല്‍വ അല്‍ ഖാതിറാണ് ഇക്കാര്യം അറിയിച്ചത്.അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദേശപ്രകാരം യുദ്ധത്തില്‍ പരിക്കേറ്റ 1500 ഫലസ്തീനികളുടെ ചികിത്സയും 3000ത്തോളം അനാഥ മക്കളുടെ സംരക്ഷണവും ഖത്തര്‍ ഏറ്റെടുത്തിരുന്നു. ഈജിപ്തുമായി സഹകരിച്ചാണ് ഇവരെ ഖത്തറിലെത്തിക്കുന്നത്.

Top