പറക്കും ബൈക്കുകള്‍ യാഥാര്‍ഥ്യമാകുന്നു…!

കാശത്ത് കൂടെ ഒരിക്കലെങ്കിലും പറക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ അത് യാഥാര്‍ഥ്യമാവുകയാണ്. വെറുതെ പറക്കാനല്ല… നിരത്തുകളിലെ കാഴ്ചകള്‍ക്ക് വിരാമമിട്ട് ബൈക്കില്‍ പറക്കാം…! കേള്‍ക്കുമ്പോള്‍ ആദ്യം ഒരു അമ്പരപ്പ് തോന്നുമെങ്കിലും സംഗതി യാഥാര്‍ഥ്യമാവുകയാണ്. ഈ സ്വപ്‌ന വാഹനം നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയന്‍ കമ്പനിയായ ജെറ്റ് പാക്ക് ഏവിയേഷനാണ്. വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന ഈ ബൈക്കുകള്‍ക്ക് ‘സ്പീഡര്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. കമ്പനി ഇതിനോടകം മോട്ടോര്‍സൈക്കളിന്റെ ആദ്യ ടീസര്‍ വീഡിയോയും പുറത്തുവിട്ടു.

അഞ്ച് മോഡിഫൈഡ് ജെറ്റ് എന്‍ജിനിലാണ് സ്പീഡര്‍ ആകാശത്തുകൂടെ പറക്കുക. ഏകദേശം 380000 ഡോളറാണ് (2.64 കോടി രൂപ) ഇതിന്റെ വില. 15000 അടി ഉയരത്തില്‍ പറക്കാന്‍ സ്പീഡറുകള്‍ക്ക് കഴിയും. മാത്രമല്ല, വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും സ്പീഡറിന് സാധ്യമാണ്. മണിക്കൂറില്‍ 241 കിലോമീറ്ററാണ് പരമാവധി വേഗത. റൈഡറുടെ ഭാരത്തിന് അനുസൃതമായി ഇരുപത് മിനിട്ടു വരെ യാത്ര ചെയ്യാന്‍ കഴിയുന്ന ഡീസല്‍ കപ്പാസിറ്റിയാണ് ബൈക്കിനുള്ളത്.

ഉയരത്തില്‍ സ്പീഡര്‍ പറക്കുമ്പോള്‍ റൈഡറുടെ ശ്വസനത്തിനായി ഓക്‌സിജന്‍ കിറ്റ് അടക്കമുള്ള ക്രമീകരണങ്ങള്‍ ബൈക്കിലുണ്ട്. അന്തരീക്ഷത്തില്‍ സ്വയം നിയന്ത്രണത്തിനായി ഫ്ളൈ ബൈ വയര്‍ കണ്‍ട്രോള്‍ സംവിധാനം, നാവിഗേഷന്‍, ടൂ വേ റേഡിയോ കമ്മ്യൂണിക്കേഷനായി 12 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം വാഹനത്തിലുണ്ട്. ആദ്യ ഘട്ടത്തില്‍ സ്വകാര്യ വ്യക്തികള്‍ക്കായി 20 യൂണിറ്റ് സ്പീഡറാണ് ആദ്യം ആകാശത്തേക്കെത്തുക.

പിന്നീട് പട്ടാല ഗവണ്‍മെന്റല്‍ ആവശ്യങ്ങള്‍ക്കായായിരിക്കും നിര്‍മ്മാണം. സ്പീഡറിന് മുമ്പ് പാക്ക് ഏവിയോഷന്‍ നിര്‍മ്മിച്ച പറക്കും ബൈക്കിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയും 10,000 ഫീറ്റ് ഉയരത്തില്‍ വരെ പറക്കാനുള്ള ശേഷിയുമാണുണ്ടായിരുന്നത്.

Top