ബജാജ് അര്‍ബനൈറ്റിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ചേതക് വിപണിയിലേയ്ക്ക്‌

ജാജിന്റെ ചേതകിന്റെ പേരില്‍ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ബജാജ് അര്‍ബനൈറ്റ് ശ്രമിക്കുന്നു എന്ന്‌ റിപ്പോര്‍ട്ട്. ബജാജ് അര്‍ബനൈറ്റ് എന്ന മേല്‍വിലാസത്തിലായിരിക്കും ബജാജ് ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും ഇന്ത്യന്‍ നിരത്തിലെത്തുക.

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക് ചേതകിന്റെ പ്രത്യേകതകള്‍.

ബജാജ് അര്‍ബനൈറ്റ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത് ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്നോളജി കേന്ദ്രമായി ബോഷുമായി സഹകരിച്ചാണ്. ഈ സ്‌കൂട്ടറിന് 1.1 ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top