നയന്‍താരയുടെ ഇരൈവന്‍ സിനിമയുടെ ആദ്യ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

യന്‍താരയും ജയം രവിയും ഒന്നിച്ച ഇരൈവന്‍ എന്ന ചിത്രത്തിന്റെ കളക്ഷന്‍ കണക്കുകള്‍ പുറത്തു വന്നു. 2.27 കോടി രൂപയാണ് നേടിയത് ചിത്രം നേടിയത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ഇരൈവന്‍ ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ച സിനിമക്ക് ഇപ്പോള്‍ സമ്മിശ്ര പ്രതികരണമാണ്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സാണ് നേടിയിരിക്കുന്നത്. തിയറ്ററുകളിലെത്തി ഒരു മാസം കഴിഞ്ഞാകും ഒടിടിയില്‍ ഇരൈവന്‍ പ്രദര്‍ശിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധന്‍ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. നയന്‍താര നായികയായി എത്തിയ പുതിയ ചിത്രത്തില്‍ നരേന്‍, ആശിഷ് വിദ്യാര്‍ഥി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്. യുവന്‍ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ സഞ്ജിത് ഹെഗ്‌ഡെയും ഖരേസ്മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം റിലീസിന് മുന്നേ വന്‍ ശ്രദ്ധ നേടിയിരുന്നു. ജയം രവിയുടെ ഇരൈവന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

Top