ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു വ്യാഴാഴ്ച തുടക്കമാകുന്നു

ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു വ്യാഴാഴ്ച തുടക്കമാകുന്നു.

ജപ്പാന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെയുള്ള മുംബൈ – അഹമ്മദാബാദ് അതിവേഗ ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നു നിര്‍വഹിക്കും.

2022 ഓഗസ്റ്റ് 15നു പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.

മഹാരാഷ്ട്ര (156 കി. മീറ്റര്‍), ഗുജറാത്ത് (351 കി. മീറ്റര്‍), ദാദ്ര നഗര്‍ ഹവേലി (രണ്ടു കിലോമീറ്റര്‍) എന്നിവിടങ്ങളിലൂടെയാകും ട്രെയിന്‍ കടന്നുപോവുക.

പദ്ധതിയുടെ ഭാഗമായ താനെ തുരങ്കം 21 കിലോമീറ്ററുണ്ട്, ഇതില്‍ ഏഴു കിലോമീറ്റര്‍ കടലിനടിയിലൂടെയാണ്.

350 കിലോമീറ്റര്‍ പരമാവധി വേഗമാര്‍ജിക്കാനാവും വിധമാണു ട്രെയിന്‍ രൂപകല്‍പന ചെയ്യുന്നത്.

വഡോദരയിലെ ഹൈസ്പീഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നേടുന്ന 4000 പേരാണു പദ്ധതി നിയന്ത്രിക്കുന്നത്.

Top