മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് വൈകാതെ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: യു.എസില്‍ വികസിപ്പിച്ച മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച് വൈകാതെ ഇന്ത്യയിലെത്തും. ഇന്ത്യയില്‍ മൊഡോണ വാക്‌സിന്‍ ഉപയോഗിക്കാന്‍ നേരത്തെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ) അനുമതി നല്‍കിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതി പ്രകാരമാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലെത്തുന്നത്. ആദ്യ ബാച്ചില്‍ എത്ര ഡോസ് വാക്‌സിന്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യന്‍ മരുന്ന് നിര്‍മാതാക്കളായ സിപ്ലയാണ് മൊഡേണ വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

Top