ഒരേവര്‍ഷം രണ്ട് സിനിമകള്‍ ആയിരം കോടിയില്‍ എത്തിച്ച ആദ്യത്തെ നടന്‍; ജവാന്റെ മിന്നും നേട്ടവുമായി ഷാരുഖ് ഖാന്‍

വേള്‍ഡ് ബോക്സോഫീസില്‍ ആയിരം കോടി ക്ലബ്ബില്‍ കയറി ഷാരൂഖ് ചിത്രം ജവാന്‍. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം ആയിരം കോടി ക്ലബ്ബില്‍ എത്തിയ വിവരം എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. റിലീസ് ചെയ്ത് 18ാം ദിവസമാണ് ജവാന്റെ മിന്നും നേട്ടം. ആഗോളതലത്തില്‍ 1004.92 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.
ഒരേവര്‍ഷം രണ്ട് സിനിമകള്‍ ആയിരം കോടിയില്‍ എത്തിച്ച ആദ്യത്തെ നടനായിരിക്കുകയാണ് ഷാരുഖ് ഖാന്‍. ജനുവരിയില്‍ റിലീസ് ചെയ്ത പത്താനും 1000 കോടിയില്‍ എത്തിയിരുന്നു. ആയിരം കോടി ക്ലബ്ലില്‍ ഇടം ആദ്യ തമിഴ് സംവിധായകനായി അറ്റ്ലിയും മാറി.

18ാം ദിവസം ഇന്ത്യയില്‍ നിന്ന് 15 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ 560 കോടിക്ക് മുകളിലായി. കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനു മുമ്പ് ഹിന്ദിയില്‍ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിര്‍ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്. ഈ വര്‍ഷം ജനുവരിയില്‍ റിലീസിനെത്തിയ പഠാന്‍, 27 ദിവസം കൊണ്ടാണ് ആയിരം കോടിയിലെത്തിയത്. രാജമൗലിയുടെ ബാഹുബലി 2, ആര്‍ആര്‍ആര്‍, പ്രശാന്ത് നീല്‍യാഷ് ടീമിന്റെ കെജിഎഫ് എന്നിവയാണ് ആയിരം കോടി ക്ലബ്ബില്‍ ഇടം നേടിയ മറ്റ് സിനിമകള്‍.

Top