ഷാജഹാന്‍ വധക്കേസിലെ ഒന്നാംപ്രതി മരിച്ച നിലയില്‍

ലമ്പുഴ കുന്നങ്കോട് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്‍ വധക്കേസിലെ ഒന്നാംപ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ ഒന്നാം പ്രതി നവീനെ ബാംഗ്ലൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

കേസിലെ വിചാരണ നടപടികള്‍ നടക്കുകയാണ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യത്തിന്റെ പേരില്‍ നവീന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് മരുത റോഡ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്.
Top