അഗ്നിപഥ് ആളിക്കത്തുന്നു; ബിഹാറില്‍ ബിജെപി അധ്യക്ഷന്‍റെ വീടിന് തീയിട്ടു

ബീഹാർ: സൈന്യത്തിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം ബിഹാറില്‍ അതിരൂക്ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വസതി ആക്രമിച്ചു. ദര്‍ഭംഗയില്‍ സ്കൂള്‍ ബസിനുനേരെ ആക്രമണമുണ്ടായി. മധേപുരയില്‍ ബിജെപി ഓഫീസിന് തീയിട്ടു. രാജ്യമാകെ 200 ട്രെയിന്‍ സര്‍വീസുകളെയാണ് ബാധിച്ചത്. 35  ട്രെയിനുകള്‍ റദ്ദാക്കി. വിഡിയോ സ്റ്റോറി കാണാം. സെക്കന്ദരബാദില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ ഒരാള്‍  കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു.  പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍  ബസുകള്‍ തകര്‍ത്തു.

വിവിധയിടങ്ങളില്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു.  എന്നാല്‍ പദ്ധതി പിന്‍വലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൂചിപ്പിച്ചു. യു.പിയിലും ബിഹാറിലും തെലങ്കാനയലും ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറിലെ മൊഹ്യുദി നഗര്‍ സ്റ്റേഷനില്‍ ജമ്മു–താവി എക്സ്പ്രസിനും സമസ്തിപൂരില്‍ സംപര്‍ക് ക്രാന്തിക്കും തീയിട്ടു. ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ റെയില്‍വെ സ്റ്റേഷന്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ കത്തിച്ചു. ബിഹാറില്‍ ഉപമുഖ്യമന്ത്രി രേണുദേവിയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഉപമുഖ്യമന്ത്രി  വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. സാസാറാമില്‍ ടോള്‍പ്ലാസക്ക് തീയിട്ടു.   സംഘര്‍ഷത്തെത്തുടര്‍ന്ന് ഹരിയാനയിലെ ഫരീദാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Top