ദുരൂഹതയേറുന്നു; തീയണയ്ക്കാന്‍ സെക്രട്ടറിയറ്റിലുള്ള ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചില്ല

തിരുവനന്തപുരം: സെക്രട്ടറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ തീയണയ്ക്കാന്‍ വൈകിയതില്‍ ദുരൂഹതയേറുന്നു. ഒരു സ്റ്റേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റ് ഡ്യൂട്ടിയിലുണ്ടെന്നിരിക്കെ പുറത്തു നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് കഴിഞ്ഞ ദിവസം തീയണച്ചത്.

ചൊവ്വാഴ്ച വൈകീട്ട് തീപ്പിടിത്തമുണ്ടായ ഉടന്‍ തീയണയ്ക്കാന്‍ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചിരുന്നില്ല. മുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാത്തതു കൊണ്ടാണ് തീയണയ്ക്കാന്‍ പുറത്തു നിന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ചതെന്ന് വിശദീകരണം.

സെക്രട്ടറിയറ്റിനുള്ളില്‍ ഫയര്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിക്കാത്തതും ഫയര്‍ഫോഴ്‌സ് വാഹനം ക്യാമ്പ് ചെയ്യാന്‍ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സെക്രട്ടേറിയറ്റില്‍ ഒരു മാസം കൂടുമ്പോള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറണമെന്ന നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു. ഒരേ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ നാല് വര്‍ഷമായി സെക്രട്ടേറിയറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ തുടരുന്നത്.

Top