പിന്‍വലിച്ച നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം.

ധനകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഖയാണ് പിന്‍വലിച്ച നോട്ടുകള്‍ നിക്ഷേപിക്കുന്നതിനായി ജനങ്ങള്‍ക്ക് ഇനിയും അവസരം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്.

പിന്‍വലിച്ച 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയതിന് പിന്നാലെയാണ് നോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ വിനിമയം നടത്തുന്ന കറന്‍സി മാത്രമേ ഇനിമുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ആര്‍.ബി.ഐയും അറിയിച്ചിരിക്കുന്നത്.

നേരത്തെ പിന്‍വലിച്ച നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ വീണ്ടും അവസരം നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വീണ്ടും അവസരം നല്‍കാന്‍ കഴിയില്ലെന്ന് ഇതുസംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

Top