ബജറ്റ് ചര്‍ച്ചയ്ക്ക് ഇന്ന് ധനമന്ത്രി നിയമസഭയില്‍ മറുപടി പറയും

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് ഇന്ന് ധനമന്ത്രി നിയമസഭയില്‍ മറുപടി പറയും. ജൂണ്‍ നാലിനാണ് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രി കഴിഞ്ഞ മൂന്ന് ദിവസത്തെ ചര്‍ച്ചകകള്‍ക്കൊടുവിലാണ് മറുപടി പറയാനെത്തുന്നത്.

രണ്ടാം കൊവിഡ് പാക്കേജില്‍, പ്രഖ്യാപിച്ച പണം നീക്കിവെച്ചില്ലെന്ന പ്രതിപക്ഷ ആരോപണത്തിനും, 8900 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാനുള്ള കാര്യത്തിലെ അവ്യക്തതകള്‍ക്കും കെ എന്‍ ബാലഗോപാല്‍ ഇന്ന് മറുപടി പറയും. കൂടാതെ, വാക്‌സിന്‍ ചലഞ്ചിലെ പണം ഉപയോഗിക്കുന്ന കാര്യത്തിലും വ്യക്തത വരുത്തും.

Top