ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നാഗ്പൂരില്‍

നാഗ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നാഗ്പൂരില്‍ നടക്കും.

പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ബംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടു.

തുടര്‍ച്ചയായ പത്താം ജയം എന്ന ഇന്ത്യന്‍ സ്വപ്നമാണ് ബംഗളൂരുവില്‍ ഓസ്‌ട്രേലിയ തകര്‍ത്തത്.

നാഗ്പൂരില്‍ എന്ത് വിലകൊടുത്തും ജയം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര മികവിലേക്കുയരാത്തതാണ് തോല്‍വിക്കു കാരണമെന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ഓസീസുമായി നാലാം മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ റാങ്കിങ്ങില്‍ ഇന്ത്യയ്ക്കു മികച്ച മുന്‍തൂക്കമായിരുന്നു. എന്നാല്‍ ബാറ്റിങ് ലൈനപ്പില്‍ വന്ന പിഴവാണ് തോല്‍വിക്ക് കാരണമെന്ന് കൊഹ്‌ലി പറഞ്ഞു.

തോല്‍വിയോടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിനും കോട്ടം സംഭവിച്ചു.

Top