ഐപിഎല്ലില്‍ ഇന്ന് ഫൈനല്‍ പോരാട്ടം

ദുബൈ: ഐപിഎല്ലില്‍ ഇന്ന് കലാശപ്പോര്. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ദുബൈയിലാണ് മത്സരം. ഫൈനലില്‍ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. മെഗാലേലത്തിനു മുന്‍പുള്ള ജേതാക്കളെ കണ്ടെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.

ആദ്യ പകുതിയില്‍ നടന്ന മത്സരത്തില്‍ ഏഴാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത യുഎഇയില്‍ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയാല്‍ കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം. എന്നാല്‍ ഒത്തിണക്കത്തോടെ കളിക്കുന്നതില്‍ കൊല്‍ക്കത്തയാണ് മുന്നില്‍.

Top