സിനിമ സംവിധായകൻ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു

Gautham

ചെന്നൈ: സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു.

വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് അപകടം നടന്നത്.

പുലർച്ചെ ചെന്നൈയിലേക്ക് പോവുകയായിരുന്ന ഗൗതം മേനോന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഗൗതം മേനോന്റെ കാറിന് മുൻപിൽ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് തിരിഞ്ഞതാണ് കാറിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഗൗതം മേനോന്‍ മദ്യപിച്ചിരുന്നില്ലെന്നും അമിത വേഗത്തിലായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.Related posts

Back to top