ധനുഷുമായി മാരി സെല്‍വരാജ് ഒന്നിക്കുന്ന ചിത്രം ചരിത്ര സിനിമയായിരിക്കുമെന്ന് റിപ്പോര്‍ട്ട്

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും ധനുഷ് നായകനാകുന്നു എന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ഒരു ചരിത്ര സിനിമയായിരിക്കും ഇതെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിനിമയുടെ കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ ആയിട്ടില്ലെന്നും മാരി സെല്‍വരാജ് പറയുന്നു. ‘പരിയേറും പെരുമാള്‍’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാരി സെല്‍വരാജിന്റെ അടുത്ത പ്രൊജക്റ്റില്‍ ധനുഷ് നായകനാകുന്നുവന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍

മാരി സെല്‍വരാജും ധനുഷും ഒന്നിച്ച ചിത്രം ‘കര്‍ണൻ’ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയിരുന്നു. പല കാരണങ്ങളാല്‍ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നായിരുന്നു ധനുഷ് മാരി സെല്‍വരാജിനൊപ്പമുള്ള പുതിയ പ്രൊജക്റ്റിനെ കുറിച്ച് എഴുതിയിരുന്നത്. ചിത്രത്തില്‍ ധനുഷിന്റ കഥാപാത്രം എന്തായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘വാഴൈ’ റിലീസിന് തയ്യാറായിട്ടുണ്ട്. കലൈയരശൻ, നിഖില വിമല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രമായ ‘വാഴൈ’യുടെ പ്രഖ്യാപനം തൊട്ടേ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മാരി സെല്‍വരാജ് തന്നെയാണ് ‘വാഴൈ’ എന്ന ചിത്രം നിര്‍മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമായി ‘മാമന്നനും’ പ്രദര്‍ശനത്തിനെത്താനുണ്ട്. ഉദയനിധി സ്റ്റാലിൻ ചിത്രം നിര്‍മിക്കുന്നു. ഉദയനിധി സ്റ്റാലിൻ, കീര്‍ത്തി സുരേഷ്, ഫഹദ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ‘മാമന്നൻ’ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്.

Top