ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷംസു സൈബ

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ദുല്‍ഖറിന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തിന്റെ ചിത്രീകരണം ഇന്നലെ ആരംഭച്ചിരുന്നു. അശേകന്റെ ആദിരാത്രി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ചിത്രത്തിന്റെ സംവിധായകനെ ഇതിനകം സോഷ്യല്‍ മീഡിയ കണ്ടെത്തിയി കഴിഞ്ഞു. നവാഗത സംവിധായകനായ ഷംസു സൈബയാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ സജാദ് കക്കുവാണ് ഛായാഗ്രഹണം. സമദ് ഷാന്‍ സഹസംവിധാനവും മുസമ്മില്‍ കുന്നുമ്മല്‍ ഗാനരചനയും നിര്‍വ്വഹിക്കുന്നു.

ഇന്നലെ നടന്ന ചടങ്ങില്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍, സണ്ണി വെയിന്‍, ശേഖര്‍ മേനോന്‍, ഷാനി ഷാക്കി എന്നിവര്‍ പങ്കെടുത്തിരുന്നു.

ചടങ്ങില്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍, സണ്ണി വെയിന്‍, ശേഖര്‍ മേനോന്‍, ഷാനി ഷാക്കി എന്നിവര്‍ പങ്കെടുത്തു.

Top