പൂവന്‍ കോഴി സാക്ഷിയായ കേസിനെ അടിസ്ഥാനമാക്കി സിനിമ വരുന്നു; നായകനായി അജു വര്‍ഗീസും

1993 ല്‍ കാസര്‍ഗോഡ് ബദിയടുക്ക ദേവലോകത്ത് പൂവന്‍ കോഴി സാക്ഷിയായ അസാധാരണമായ കേസിനെ അടിസ്ഥാനമാക്കി സിനിമ വരുന്നു. ആ സംഭവത്തെ ആധാരമാക്കി പി വി ഷാജികുമാര്‍ എഴുതിയ ‘സാക്ഷി’ എന്ന കഥയാണ് സിനിമ ആവുന്നത്.

അജു വര്‍ഗീസ് നായകനാവുന്ന കോമഡി ഇന്‍വെസ്റ്റിഗേഷന്‍- ബഡ്ഡി കോപ്പ് ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസിന്റെ അസോസിയേറ്റ് ആയ രാഹുല്‍ ആര്‍ ശര്‍മ്മയാണ്. പി വി ഷാജികുമാര്‍ തന്നെ ആണ് സിനിമക്ക് തിരക്കഥ തയാറാക്കുന്നത്.

കന്യക ടാക്കീസ്, ടേക്ക് ഓഫ്, പുത്തന്‍പണം, ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ് പി വി ഷാജികുമാര്‍. കാസര്‍ഗോഡിന്റെയും മംഗലാപുരത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഉടന്‍ ആരംഭിക്കും.

Top