കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിച്ച രീതിയില്‍ പ്രതിഷേധവുമായി സിനിമാ മേഖല

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിച്ച രീതിയില്‍ പ്രതിഷേധവുമായി സിനിമാ മേഖല. സിനിമാസംഘടനകളുമായി ആലോചിക്കാതെയാണ് ചലച്ചിത്ര നയരൂപീകരണത്തിനുള്ള ഷാജി എന്‍ കരുണ്‍ കമ്മിറ്റി രൂപീകരിച്ചതെന്ന് ഫിലിംചേംബര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് സമര്‍പ്പിച്ചെന്നും ഫിലിംചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കമ്മിറ്റിയിലെ അതൃപ്തി മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും അറിയിച്ചിരുന്നു. ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റിക്ക് ജോലി സ്ഥലത്ത് വേരൂന്നിയ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടെത്താന്‍ സാധിക്കില്ലെന്നും ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു.

Top