‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ എന്ന ചിത്രം മാര്‍ച്ച് 22ന് തീയേറ്ററുകളിലേക്ക്

മാതാ ഫിലിംസിന്റെ ബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ എന്ന ചിത്രം മാര്‍ച്ച് 22ന് തീയേറ്ററുകളിലേക്ക്. പത്മരാജ് രതീഷ്, രേണു സൗന്ദര്‍, പൗളി വത്സന്‍, ഷിജു പനവൂര്‍, അരിസ്റ്റോ സുരേഷ്, കണ്ണന്‍ സാഗര്‍, ജീന്‍ വി ആന്റോ, ഷിബു ലാബാന്‍, സജി വെഞ്ഞാറമൂട്, അമ്പൂരി ജയന്‍, ശിവമുരളി, നാന്‍സി തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

മഞ്ഞ് മൂടിയ ഒരു രാത്രിയില്‍ നഗരത്തിലെ ബസ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുന്‍പിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകള്‍ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ അപകടം തരണം ചെയ്യുന്നു. തുടര്‍ന്ന് ബസിനുള്ളില്‍ കയറി യാത്ര തുടരുന്ന ഇവര്‍ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. മാധവനെന്ന ഇയാള്‍ ഈ യാത്രയില്‍ പല തരത്തിലും ഇവരെ സഹായിക്കുന്നു. ഇയാളുടെ പ്രവര്‍ത്തികളില്‍ മുഴുവന്‍ ദുരൂഹതയാണ്. ഹൈറേഞ്ചിലേക്ക് പോകുന്ന ബസ് നിരവധി അപകടങ്ങള്‍ യാത്രയില്‍ തരണം ചെയ്യുന്നു. ഹൈറേഞ്ചിലെത്തിയ ബസില്‍ നിന്നും പുറത്തിറങ്ങുന്ന അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തുടര്‍ന്ന് നടക്കുന്ന ദുരൂഹമായ സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു.

നിര്‍മ്മാണം – എ വിജയന്‍, ട്രിനിറ്റി ബാബു, ബല്‍രാജ് റെഡ്ഢി ആര്‍, ക്രിസ്റ്റിബായി സി, ഛായാഗ്രഹണം – ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് – അരുണ്‍ ആര്‍ എസ്, ഗാനരചന – സനില്‍കുമാര്‍ വള്ളിക്കുന്നം, സംഗീതം -രാജ്‌മോഹന്‍ വെള്ളനാട്, ആലാപനം – നജിം അര്‍ഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹന്‍, സരിത സി ബാബു, റിലീസ് – മാതാ ഫിലിംസ്, പിആര്‍ഓ- അജയ് തുണ്ടത്തില്‍.

Top