വീണ്ടും ആരാധകര്‍ക്ക് ആവേശമായി അവതാര്‍ എത്തും

ലോകമെങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് അവതാര്‍. വീണ്ടും ആരാധകര്‍ക്ക് ആവേശമായി ചിത്രത്തിന്റെ രണ്ടും മൂന്നും നാലും അഞ്ചും ഭാഗങ്ങളുടെ ചിത്രീകരണവും തുടങ്ങി.

മാന്‍ഹട്ടന്‍ ബീച്ചിലാണ് ആദ്യ ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. ഒരുബില്യണ്‍ (6550 കോടി രൂപ) ഡോളര്‍ ചെലവു പ്രതീക്ഷിക്കുന്ന സിനിമയ്ക്കായി മര്‍ഡോക്കിന്റെ 21 സെഞ്ചുറി ഫോക്‌സ് ആണു പണം ചിലവാക്കുക.

2009ലായിരുന്നു അവതാറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ലോകത്തേറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

ജെയിംസ് കാമറൂണിന്റെ ഏറ്റവും ചെലവേറിയ ചിത്രംകൂടിയായിരുന്നു ഇത്. ത്രിഡിയിലും അല്ലാതെയും ഇറങ്ങിയ ചിത്രം 2.7 ബില്യണ്‍ യുഎസ് ഡോളറാണു നേടിയത്.

പഴയ നടീനടന്മാരായ സാം വര്‍ത്തിങ്ടണ്‍, സോ സല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗോര്‍ണി വീവര്‍ എന്നിവര്‍ക്കൊപ്പം തന്നെ പുതുതായി ക്ലിഫ് കര്‍ട്ടിസ്, ഊനാ ചാപ്ലിന്‍ എന്നിവയും ചിത്രത്തില്‍ അഭിനയിക്കും.

ഓരോ സിനിമയ്ക്കുമായി ശരാശരി 250 ദശലക്ഷം യുഎസ് ഡോളറാണു നീക്കിവയ്ക്കുന്നത്.

Top