സ്വപ്നയെ രക്ഷിക്കാനാണ് ഫയലുകള്‍ നശിപ്പിച്ചത്; ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തം അട്ടിമറിയാണെന്നും അദ്ദേഹം ആരോപിച്ചു.

ചീഫ് സെക്രട്ടറി അവിശ്വാസ് മേത്തയായെന്നും ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലുള്ള പൊളിറ്റിക്കല്‍ വിഭാഗത്തിലും പ്രോട്ടോക്കോള്‍ ഓഫീസിലുമാണ് ചൊവ്വാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. പ്രധാന ഫയലുകളും കത്തിപ്പോയതില്‍ ഉള്‍പ്പെടുമെന്നാണു വിവരം. എന്നാല്‍, പ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

Top