ആദ്യമായി വിപണിയില്‍ അവതരിച്ച ഡിസ്‌കവറിയുടെ അഞ്ചാം തലമുറ പുറത്തിറങ്ങി

ന്ത്യന്‍ വിപണിയില്‍ പുതിയ മോഡനലിനെ അവതരിപ്പിച്ചു.

‘ലാന്‍ഡ് റോവര്‍ ഡിസ്‌കവറി’ ഇന്ത്യയില്‍ പുറത്തിറങ്ങി കഴിഞ്ഞു.71.08 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന ഡിസ്‌കവറിയുടെ ടോപ് വേരിയന്റ് വില 1.08 കോടി രൂപയാണ്.

പുതിയ മോഡലിനായുള്ള ബുക്കിംഗ് രണ്ട് മാസം മുന്‍പ് ലാന്‍ഡ് റോവര്‍ ആരംഭിച്ചിരുന്നു.

1989ല്‍ ആദ്യമായി വിപണിയില്‍ അവതരിച്ച ഡിസ്‌കവറിയുടെ അഞ്ചാം തലമുറയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ലാന്‍ഡ് റോവറിന്റെ ലൈറ്റ് വെയ്റ്റ് ഫുള്‍സൈസ് എസ് യുവി ആര്‍ക്കിടെക്ച്ചറിലാണ് പുത്തന്‍ മോഡലിന്റെ അവതരണം.

c02

3.0 ലിറ്റര്‍ V6 പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി അവതരിപ്പിച്ചിരിക്കുന്നത്.

450 Nm torque,335 bhp കരുത്ത് എന്നിവ ഉല്‍പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍.

600 Nm torque,254 bhp കരുത്ത് എന്നിവ ഉല്‍പാദിപ്പിക്കുന്നതാണ് ഡിസല്‍ എഞ്ചിന്‍.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് രണ്ട് എഞ്ചിന്‍ പതിപ്പുകളിലും ഒരുക്കിയിരിക്കുന്നത്.

7.1 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതാണ് പെട്രോള്‍ പതിപ്പ്.

മണിക്കൂറില്‍ 245 കിലോമീറ്ററാണ് ഡിസ്‌കവറി പെട്രോള്‍ പതിപ്പിന്റെ കൂടിയ വേഗത.

മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയാണ് 8.1 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഡിസ്‌കവറി ഡീസല്‍ പതിപ്പിന്റെ ടോപ് സ്പീഡ്.

Top