മുംബൈയില്‍ 15 വയസുള്ള പെണ്‍കുട്ടിയെ മൂവര്‍സംഘം പീഡിപ്പിച്ചു

rape

മുംബൈ: മുംബൈയില്‍ 15 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന വാച്ച്മാനും രണ്ട് സുഹൃത്തുക്കളുമാണ് പീഡിപ്പിച്ചത്. പ്രതികള്‍ ഒളിവിലാണ്.

തിങ്കളാഴ്ച്ചയാണ് കുട്ടി പീഡനത്തിനിരയായത്. നടന്ന സംഭവങ്ങള്‍ ഭയം മൂലം കുട്ടി ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ സഹോദരിയെയും സംഘം ഭീഷണിപ്പെടുത്തിയതോടെ പീഡനവിവരം പെൺകുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Top