പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം കാണാതായി

മലപ്പുറം: പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം കാണാനില്ല. അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 25 ന് പൊന്നാനി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനതിന് പുറപ്പെട്ട പൊന്നാനി മരക്കടവ് സ്വദേശി ഹബീബിന്റെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് കാണാതായത്.

തൊഴിലാളികളായ ഖാലിദ്, ബാദുഷ, സാബു, ജോസഫ്, സിറാജ് എന്നിവരെയാണ് കാണാതായത്. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ സംഘത്തിലുണ്ട്.

 

Top