മാസങ്ങൾക്ക് മുൻപ് പിരിച്ചു വിട്ടു; യുവതിക്ക് പുതിയ പോസ്റ്റ് നല്‍കി തിരിച്ചുവിളിച്ച് ആമസോൺ

സന്‍ഫ്രാന്‍സിസ്കോ: നാല് മാസം മുൻപ് ജോലി നഷ്ടമായ വനിതാ ജീവനക്കാരി ആമസോണിലേക്ക് തിരികെയെത്തിയിരിക്കുന്നു. ജനുവരിയിൽ കമ്പനി പിരിച്ചുവിട്ടതിന്റെ നിരാശ പെയ്‌ജ് സിപ്രിയാനി എന്ന യുവതി പങ്കു വെച്ചിരുന്നു. നാല് മാസത്തിന് ശേഷം കമ്പനിയിൽ പ്രോഡക്ട് മാർക്കറ്റിംഗ് മാനേജരായി തിരിച്ചെത്താനായ സന്തോഷത്തിലാണ് പെയ്ജ് ഇപ്പോൾ. ഇതിനെക്കുറിച്ച് പെയ്‌ജ് ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്ത പോസ്റ്റ് വൈറലായിരിക്കുകയാണ് ഇപ്പോള്‍.

“ജനുവരിയിൽ പിരിച്ചുവിടുന്നതിന് മുമ്പ് ഞാൻ ഉണ്ടായിരുന്ന അതേ ടീമാണ് സോഷ്യൽ മാർക്കറ്റിംഗ്. ആ ടീമിലേക്ക് തിങ്കളാഴ്ച ഞാൻ തിരിച്ചെത്തി. അതിയായ സന്തോഷമുണ്ട് ഈ തിരിച്ചുവരവിൽ. ഒരു പ്രോഡക്ട്മാർക്കറ്റിംഗ് മാനേജർ എന്ന നിലയിലാണ് എന്നെ തിരിച്ചെടുത്തിരിക്കുന്നത്. അതിനാൽ മുമ്പത്തേതിനേക്കാൾ വ്യത്യസ്തമായ ഒരു ബിസിനസ്സ് ലൈനിൽ ഇനി മുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവർ കുറിച്ചു. ജനുവരിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം, പെയ്‌ജ് തന്റെ സാഹചര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ആമസോണിലെ പിരിച്ചുവിടൽ ബാധിച്ച 18,000 ജീവനക്കാരിൽ ഒരാളാണ് താനെന്നും ഈ അവസ്ഥ ശരിക്കും കഠിനമാണെന്നും കുറിച്ചിരുന്നു

ആഗോള തലത്തിൽ താൽകാലിക ജീവനക്കാരെ കൂടാതെ 15.4 ലക്ഷം ജീവനക്കാരുള്ള കമ്പനിയാണ് ആമസോൺ. കമ്പനി പിരിച്ചുവിടൽ നടപടി എടുത്തത് സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയായിരുന്നു. ആമസോണിന്റെ ഏകദേശം ഒരു ശതമാനം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വെട്ടിക്കുറവുകളെ കുറിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി നേരത്തെ ജീവനക്കാർക്ക് അയച്ച മെമ്മോയിൽ പരാമർശിക്കുന്നുണ്ട്. പിരിച്ചുവിടലുകൾ കഴിഞ്ഞ വർഷം തന്നെ ആരംഭിച്ചിരുന്നു. കൂടുതലും ആമസോണിന്റെ റീട്ടെയിൽ ഡിവിഷനും റിക്രൂട്ടിംഗ് പോലുള്ള ഹ്യൂമൻ റിസോഴ്‌സ് പ്രവർത്തനങ്ങളിലുമുള്ളവരെയാണ് പിരിച്ചുവിടൽ ബാധിച്ചിരുന്നത്.

നേരത്തെ പിരിച്ചുവിടലുകളുടെ സാധ്യത ആമസോണിൽ ഉയർന്നുവന്നിട്ടുണ്ടെങ്കിലും – പാൻഡെമിക് സമയത്ത് വളരെയധികം ആളുകളെ നിയമിച്ചതായി കമ്പനി സമ്മതിച്ചിരുന്നു. എന്നാൽ നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത് – കമ്പനി മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ്. ആദ്യം, സെയിൽസ്ഫോഴ്സ് ഇങ്ക് അതിന്റെ 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടു. അതിനുശേഷം റിയൽ എസ്റ്റേറ്റ് ഹോൾഡിംഗ് കുറയ്ക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ.

Top