മക്കളെ ഉപേക്ഷിച്ച പിതാവ് ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

ഇരവിപുരം: ഭാര്യയുടെ മരണശേഷം കുട്ടികളെ ഉപേക്ഷിച്ചു കടന്ന യുവാവിനെ ഒരു വര്‍ഷത്തിനു ശേഷം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം വടക്കുംഭാഗം ഇരവിപുരം നഗര്‍ 54 മനു കോട്ടേജില്‍ റോബിന്‍ (31) ആണ് അറസ്റ്റിലായത്. 2020 ഫെബ്രുവരിയിലാണ് റോബിന്‍ കുട്ടികളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.

തുടര്‍ന്ന് ബന്ധുക്കള്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കി. എറണാകുളം ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന റോബിന്‍ പിന്നീട് തിരുവനന്തപുരം അട്ടക്കുളങ്ങരയിലുണ്ടെന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പി.എസ്.ധര്‍മജിത്ത്, എസ്‌ഐമാരായ ദീപു, ഷെമീര്‍, സൂരജ്, സുതന്‍, ജയകുമാര്‍, ഷാജി, എസ്സിപിഒ മാരായ അജയ ശേഖര്‍, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

 

Top