ദോഷ ജാതകത്തിന്റെ പേരില്‍ അച്ഛന്‍ മകനെ തീകൊളുത്തി കൊന്നു

തമിഴ്നാട്: തമിഴ്നാട് തഞ്ചാവൂരിനടുത്ത് ജ്യോല്‍സ്യന്റെ വാക്കുകേട്ട് പിതാവ് അഞ്ചുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി.തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി സായ് ശരൺ ആണ് കൊലപാതകത്തിന് ഇരയായത്.

കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ  ജാതകമാണെന്ന് അടുത്തിടെ ജ്യോല്‍സ്യൻ കവടി നിരത്തി പ്രവചിച്ചിരുന്നു.  ഇതേത്തുടർന്ന് പിതാവ് പലപ്പോഴായി മകനെ ഉപദ്രവിച്ചിരുന്നു. അഞ്ചുദിവസം മുമ്പ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി. ദേഷ്യത്തിനു പിതാവ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരണപ്പെട്ടു.

 

Top