അന്തരിച്ച ഗായിക മഞ്ജുഷ മോഹൻദാസിന്റെ അച്ഛൻ അപകടത്തിൽ മരിച്ചു

എറണാകുളം: അന്തരിച്ച ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ
പിതാവ് വിമ്മല നാലുകെട്ടിൽ മോഹൻദാസ് സ്കൂട്ടർ അപകടത്തിൽ മരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴിയിൽ വെച്ച് ഇന്ന് രാവിലെ 11 മണിക്കാണ് അപകടം സംഭവിച്ചത്.

വില്ലേജ് ഓഫീസിന് സമീപത്തെ സ്റ്റാളിൽ നിന്ന് മത്സ്യം വാങ്ങി മടങ്ങുന്നതിനിടെയാണ് അപകടം.മോഹൻദാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ  പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 2018 ലായിരുന്നു റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക മഞ്ജുഷ മോഹൻദാസ് സ്‌കൂട്ടർ അപകടത്തിൽ മരിച്ചത്.

മഞ്ജുഷയുടെ പിതാവിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം പൊലീസ് പിടികൂടി.

Top