‘മൊണ്ടാഷ് തിയറിയുടെ പിതാവ് ‘സെർജി ഐസൻസ്റ്റീന്റെ ജന്മദിനം ആഘോഷിച്ച് ഗൂഗിൾ

Sergei Eisenstein's

ലോകപ്രശസ്തനായ റഷ്യൻ ചലച്ചിത്ര സം‌വിധായകനും, മൊണ്ടാഷ് തിയറിയുടെ പിതാവുമായിരുന്ന സെർജി ഐസൻസ്റ്റീന്റെ 120മത് ജന്മദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. സ്ട്രൈക്ക്, ബാറ്റിൽഷിപ്പ് പൊട്ടംകിൻ, ഒക്ടോബർ തുടങ്ങിയ നിശ്ശബ്ദ ചലച്ചിത്രങ്ങളിലൂടെയാണ്‌ ഐസൻസ്റ്റീൻ പ്രശസ്തനായത്. സെർജി മിഖായിലോവിച്ച് ഐസൻസ്റ്റീൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവൻ പേര്.

1905-ലെ വിപ്ലവത്തിൽ സെർജി ഐസൻസ്റ്റീൻ ഒരുക്കിയ ബാറ്റിൽഷിപ്പ് പൊട്ടംകിൻ ലോകസിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായിരുന്നു. ഈ ചിത്രം സെർജി ഐസൻസ്റ്റീന്റെ മൊണ്ടാഷ് തിയറിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്.

ചലച്ചിത്ര മേഖലയിൽ വിപ്ലവമായിരുന്നു സെർജി ഐസൻസ്റ്റീന്റെ മൊണ്ടാഷ് തിയറി. ആധുനിക സിനിമയിലും സ്വീകരിച്ചുപ്പോകുന്ന മൊണ്ടാഷ് തിയറി ലോകത്തിന് മുൻപിൽ അവതരിക്കപ്പെട്ടത് ഈ റഷ്യൻ സംവിധായകനിലൂടെയായിരുന്നു.

Top