പതിമൂന്നുകാരിയെ പീഡിപ്പിച്ച പിതാവിനു കഠിന തടവും പിഴയും

rape

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച പിതാവിനു ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും. തിരുവനന്തപുരം കോടതിയുടേതാണ് ഉത്തരവ്. പിഴ തുക പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവില്‍ പറയുന്നു.

പ്രതി ജീവിതാവസാനം വരെ ജയിലില്‍ കഴിയണമെന്ന് വിധി ന്യായത്തില്‍ പ്രത്യേകം പറയുന്നു. ആദ്യമായാണു പോക്‌സോ കോടതി വിധിയില്‍ ജീവിത അവസാനം വരെ പ്രതി ജയിലില്‍ പ്രതി കഴിയണമെന്നു പരാമര്‍ശിക്കുന്നത്. പ്രതി മകളെ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നു. പലതവണ പ്രതി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നങ്കിലും കോടതി നിരസിച്ചിരുന്നു.

Top