തൂങ്ങി മരിച്ച നിലയിൽ മകനെ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: തലശ്ശേരി ധർമ്മടത്ത് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. വീട്ടിലെ കിടപ്പ് മുറിയിൽ മകൻ ദർശനെ തൂങ്ങിയ നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദർശൻ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.

Top